ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

ന്യൂഡല്‍ഹി: യുകെയെ മറികടന്ന്, ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഈ വർഷം 7 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വർഷം മുമ്പ് ലോക സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. അന്ന് ബ്രിട്ടൻ അഞ്ചാം സ്ഥാനത്തായിരുന്നു. 2021ന്‍റെ അവസാന മൂന്ന് മാസങ്ങളിലെ പ്രകടനമാണ് യുകെയെ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. ജീവിതച്ചെലവ് വർദ്ധിച്ചതിനാൽ ബ്രിട്ടന്‍റെ അഞ്ചാം സ്ഥാനം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോളറിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. അന്തരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള ജിഡിപി കണക്കുകളുടെ അടിസ്ഥാനത്തിൽ ആദ്യ പാദത്തിലും ഇന്ത്യ മികച്ച പ്രകടനം തുടർന്നു. നടപ്പ് പാദത്തിൽ രാജ്യത്തിന്‍റെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത.

Related Posts