വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി; ഈ വർഷം മാത്രം കൂടിയത് 303 രൂപ.
By swathy
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72 രൂപ 50 പൈസയാണ് കൂട്ടിയത്. 1623 രൂപയാണ് പുതുക്കിയ വില. ഈ വർഷം മാത്രം 303 രൂപയാണ് കൂട്ടിയത്. വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.