വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് പ്രവേശനാനുമതി.
കോവിഷിൽഡിന് 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം.
ന്യൂഡൽഹി:
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, ഫിൻലന്റ്, ജർമനി, ഗ്രീസ് തുടങ്ങി 17 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം നൽകിയിരിക്കുന്നത്. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭിക്കും. ഫൈസർ, മോഡേണ, അസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൻ വാക്സിനുകളാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.