റിപ്പോ നിരക്ക് നാലു ശതമാനത്തിൽ തന്നെ തുടരും.

സമ്പദ്ഘടനയിലെ ഉണർവിന് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചു.

മുംബൈ: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻ നിർത്തി നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ വളർച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയർത്തുന്നതിനെടയായിരുന്നു ഇത്തവണത്തെ ആർ ബി ഐയുടെ യോഗം.

വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമനത്തിലും തുടരും തുടർച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. ജൂണിൽ 6.26 ശതമാനവും മെയിൽ 6.30 ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

കഴിഞ്ഞ യോഗത്തിൽ നിന്ന് വ്യത്യസ്തമായി പുതിയ സംഭവ വികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ലെന്നും യോഗംവിലയിരുത്തി. വിലക്കയറ്റ ഭീഷണി നില നിൽക്കുന്നുണ്ടെങ്കിലും തൽക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആർ ബി ഐ സ്വീകരിച്ചത്.

Related Posts