ജാവലിൻ ത്രോയിൽ പ്രതീക്ഷയായി നീരജ് ചോപ്ര.

നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം എറിഞ്ഞാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

ടോക്യോ: ഒളിമ്പിക്സ് അത്ലറ്റിക്സിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 86.65 മീറ്ററാണ് താരം എറിഞ്ഞത്. ഏഷ്യൻ ഗെയിംസിലും ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണ ജേതാവാണ് നീരജ്. നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്.

Related Posts