കൊവിഡ് വാക്സിനുകൾ ഇടകലർത്തി പഠനം നടത്തുന്നതിന് ഡി സി ജി ഐ അംഗീകാരം.
ന്യൂഡൽഹി: കൊവിഡിനെതിരേ ഒരേ വാക്സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാൾ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐ സി എം ആർ പഠനം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് കോവിഷീൽഡും കോവാക്സിനും ഇടകലർത്തി പഠനം നടത്തുന്നതിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിത്തിനെ തുടർന്ന് കൊവിഡ് വാക്സിനുകൾ ഇടകലർത്തി പഠനം നടത്തുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ) അംഗീകാരം നൽകിയിരിക്കുന്നത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കൽ പരീക്ഷണവും നടത്തുക. വെല്ലൂരിൽ 300 സന്നദ്ധപ്രവർത്തകരിലാണ് പഠനം നടത്തുക. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ അബദ്ധവശാൽ 18 പേർക്ക് വെവ്വേറെ വാക്സിനുകളുടെ രണ്ടുഡോസ് നൽകിയതിനെത്തുടർന്ന് ഇവരടക്കം 98 പേരിലാണ് ഐ സി എം ആർ പഠനം നടത്തിയിയത്.