മൂക്കിലൊഴിക്കുന്ന കൊവിഡ് വാക്‌സിന്റെ പരീക്ഷണത്തിന് ഡി സി ജി ഐ അനുമതി നൽകി.
ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൊഴിക്കുന്ന കൊവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.
ചിമ്പാൻസികളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായിരുന്നു. മൂക്കിലൊഴിക്കുന്ന കൊവിഡ് വാക്‌സിൻ ആദ്യമായാണ് മനുഷ്യരിൽ പരീക്ഷിക്കുന്നതെന്ന് കേന്ദ്ര ശാസ്‌ത്ര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു. ബയോടെക്‌നോളജി വകുപ്പിന്റെയും ബയോടെക്‌നോളജി ഇൻഡസ്‌ട്രി റിസർച്ച് അസിസ്‌റ്റൻസ് കൗൺസിലിന്റെയും പിന്തുണയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഭാരത് ബയോടെക്കും വാഷിങ്‌ടൺ സർവകലാശാലയും ചേർന്നാണ് മരുന്ന് വികസിപ്പിച്ചത്.