നാല് തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് നാല് തവണയും കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങേണ്ടി വന്നു.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി വെച്ചു
ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി വെച്ചു. വൈകുന്നേരം നാല് മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.അധികാരത്തിലെത്തി രണ്ടു വർഷം പൂർത്തിയാകുന്ന വേളയിലാണ് യെദ്യൂരപ്പയുടെ രാജി. ഇന്ന് യെദ്യൂരപ്പയുടെ സർക്കാർ അധികാരത്തിലേറി രണ്ടുവർഷം പൂർത്തിയായാക്കുന്ന ചടങ്ങിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. രാജി ബി ജെ പി കേന്ദ്ര നേതുത്വത്തിന്റെ നിർദേശ പ്രകാരം. കർഷകർക്കും ദളിതർക്കും വേണ്ടിയാണു പ്രവർത്തിച്ചതെന്ന് യെദ്യൂരപ്പ. നാല് തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് നാല് തവണയും കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങേണ്ടി വന്നു.
കഴിഞ്ഞയാഴ്ചയാണ് തന്റെ രാജികാര്യത്തെ കുറിച്ച് യെദ്യൂരപ്പ തന്നെ ആദ്യം സൂചന നൽകിയത്. അധികാരത്തിലേറി രണ്ടുവർഷം പൂർത്തിയാക്കുന്ന വേളയിൽ ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറയുന്നത് എന്താണെങ്കിലും താൻ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് എന്നോട് കേന്ദ്രമന്ത്രിയാകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഞാൻ കർണാടകത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ എല്ലാക്കാലവും എനിക്ക് അഗ്നിപരീക്ഷയായിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.