ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

കുവൈറ്റ് : ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി സബാഹ് അൽ സാലെം അൽ സബഹുമായി കൂടിക്കാഴ്ച്ച നടത്തി . കൂടി കാഴ്ച്ചയിൽ ഊഷ്മളമായ ഇന്ത്യ, കുവൈറ്റ് ബന്ധത്തിലെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു . ആരോഗ്യ രംഗത്തെയും ,സുരക്ഷയെയും സംബന്ധിച്ചുമുള്ള വിഷയങ്ങൾ പ്രത്യേക പരാമർശ വിഷയങ്ങൾ ആയി . വിവിധ മേഖലകളിൽ ഉഭയ കക്ഷി സഹകരണം ശക്തമാക്കാനുള്ള ചർച്ചകളും നടന്നു . കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് കുവൈറ്റ് നൽകിയ പിന്തുണയ്ക്ക് സ്ഥാനപതി സിബി ജോർജ് കുവൈറ്റ് ഭരണ നേതൃത്വത്തോടുള്ള നന്ദി അറിയിച്ചു .

Related Posts