ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്കുള്ള അമിത ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത .

ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് അമിത നിരക്ക് ഉണ്ടായിട്ടുള്ള സാഹചര്യം ഇന്ത്യയിലെയും, കുവൈറ്റിലെയും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് വ്യക്തമാക്കി.ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിനു അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിമാന കമ്പനികളുടെ സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ബുധനാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക്‌ എയർ ഇന്ത്യ വിമാനങ്ങൾക്ക്‌ സർവ്വീസ്‌ ആരംഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഇതോടെ വിമാന ടിക്കറ്റ്‌ നിരക്ക് പടിപടിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Posts