യുപിഐ വഴി സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ച് സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ. ഇനിമുതൽ ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന്‍റെയും സാന്നിധ്യത്തിലാണ് ഈ സേവനത്തിന് തുടക്കം കുറിച്ചത്. മൊബൈൽ നമ്പർ/ക്യുആർ കോഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. സിംഗപ്പൂർ കമ്പനിയായ പേ നൗവുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. യുപിഐക്ക് സമാനമായി സിംഗപ്പൂരിലെ ബാങ്കുകൾ വികസിപ്പിച്ചെടുത്ത പേയ്മെന്‍റ് സംവിധാനമാണ് പേ നൗ. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിദ്യാർത്ഥികൾക്കും ഇപ്പോൾ വേഗത്തിൽ ഇടപാട് നടത്താൻ കഴിയും. 2020-21 ലെ കണക്കനുസരിച്ച്, വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്‍റെ 5.7 ശതമാനവും സിംഗപ്പൂരിൽ നിന്നാണ്.

Related Posts