കേരളത്തിന് പുറമേ മഹാരാഷ്ട്രയിലും സിക്ക വൈറസ്.
മുംബൈ: കൊതുക് പരത്തുന്ന വൈറൽ രോഗമായ സിക്ക കേരളത്തിന് പുറമേ മഹാരാഷ്‌ട്രയിലും കണ്ടെത്തി. സംസ്ഥാനത്തെ പ്രധാന നഗരമായ പൂനെയിൽ 50 വയസുളള സ്ത്രീയിലാണ് സിക്ക രോഗം കണ്ടെത്തിയത്. തിരിച്ചറിഞ്ഞത്. വീടുകൾ തോറും കയറി നടത്തിയ പരിശോധനയിലാണ് സിക്ക രോഗം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പൂനെയിൽ 40ഓളം സാമ്പിളുകൾ ശേഖരിച്ചു ഇതിൽ 20 എണ്ണത്തിൽ ചിക്കുൻഗുനിയയും മൂന്നിൽ ഡെങ്കിപ്പനിയും ഒന്നിൽ സിക്കയും സ്ഥിരീകരിച്ചു. തുടർന്ന് വരുന്ന മൂന്ന് ദിവസങ്ങളിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഗ്രാമങ്ങളിൽ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആകെ 9000 പേരെ പരിശോധിക്കും. ഇതിനായി പ്രത്യേക നിരീക്ഷണ ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ട്.