ഇന്ത്യക്ക് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ മെഡൽ; വെയിറ്റ്‌ലിഫ്റ്റിൽ വെള്ളി മെഡല്‍ നേടി മീരാബായ് ചാനു.
ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായ് ചാനു. ഇന്ത്യയുടെ അഭിമാന താരം മീരാബായ് ചാനു വെയിറ്റ്‌ലിഫ്റ്റിൽ വെള്ളി മെഡല്‍ നേടി. പി വി സിന്ധുവിനു ശേഷം ഒളിംപിക്‌സില്‍ വ്യക്തിഗത വെള്ളിമെഡല്‍ നേടുന്ന താരമാണ് മീര.
മീരാബായ് ചാനു 84 കിലോഗ്രാമും 87 കിലോഗ്രാമും വിജയകരായി ഉയര്‍ത്തിയെങ്കിലും 89 കിലോഗ്രാം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. സ്‌നാച്ചിനുശേഷം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ചൈനയുടെ എച്ച്ഒയു സിഹു 94 കിലോഗ്രാം ഉയര്‍ത്തി ഒളിമ്പിക് റെക്കോര്‍ഡ് സൃഷ്ടിച്ചു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ആണ് മീര ഉയര്‍ത്തിയത്.