ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തോൽവി; വെങ്കല മെഡലിനായി മത്സരിക്കും.
ടോക്യോ: ഒളിമ്പിക്സ് സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തോൽവി. ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു. എന്നാൽ മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ, ഓസ്ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെ നേരിടും.