ലോക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ്; പ്രിയ മാലിക് ഇന്ത്യയ്ക്കായി സ്വർണം നേടി.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗുസ്തി താരം പ്രിയ മാലിക് സ്വർണം നേടി.
73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽ്പ്പിച്ചത്.
43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി.