പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയതി നീട്ടി.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി കേന്ദ്ര സർക്കാർ 2022 മാർച്ച് 31 വരെ നീട്ടി. നേരത്തെ അവസാന തിയതി സെപ്റ്റംബർ 30 ആയിരുന്നു.
ബാങ്ക് അക്കൗണ്ട് തുടങ്ങൽ, പണം നിക്ഷേപിക്കൽ, ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയവക്ക് നിലവിൽ പാൻകാർഡ് നിർബന്ധമാണ്.
കൊവിഡിനെതുടർന്നുള്ള പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു.