ഐക്യ രാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.
ഐക്യ രാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ആഗസ്റ്റ് മാസം ഇന്ത്യ അധ്യക്ഷത വഹിക്കും. ഇന്ത്യയ്‌ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കുക. സുരക്ഷാ സമിതിയിൽ ഓരോ മാസവും വിവിധ രാജ്യങ്ങൾക്ക് അധ്യക്ഷ പദവി ലഭിക്കുകയാണ് പതിവ്. ഇത് പത്താം തവണയാണ് ഒരു യു എൻ സമിതിയിൽ ഇന്ത്യക്ക് അധ്യക്ഷ പദവി ലഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു എൻ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്. സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനും അതുവഴി അന്താരാഷ്‌ട്ര സഹകരണം വർധിപ്പിക്കുന്നതിനുമുളള ചർച്ചയാണ് തിങ്കളാഴ്ച വൈകുന്നേരം 5:30ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെർച്വലായി ചേരുന്നത്.
വിവിധ രാജ്യങ്ങളിലെ തലവന്മാരും യു എന്നിലെ പ്രധാനപ്പെട്ട പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.