പ്രവാസികളുടെ യാത്രാപ്രശ്നത്തിന് പരിഹാരവുമായി ഇന്ത്യാ-സൗദി എയർബബ്ൾ കരാർ ഇന്ന് മുതൽ
റിയാദ്: കേരളത്തിൽ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന സർവിസ് ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി ഇന്ത്യാ-സൗദി എയർബബ്ൾ കരാർ ഇന്ന് മുതൽ നടപ്പാക്കും.
കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകളും, തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. വിമാന സർവീസ് എന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി, ഇന്ത്യ സിവിൽ ഏവിയേഷൻ അതോറിറ്റികൾ ഉടൻ തീരുമാനിക്കും. സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്‍റീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അംബാസഡർ പറഞ്ഞു.