റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടി

ന്യൂഡല്‍ഹി: റഷ്യ-ഉക്രൈൻ സംഘർഷത്തിനിടെ വില കുതിച്ചുയർന്നപ്പോൾ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടി രൂപ. പരമ്പരാഗതമായി എണ്ണ വാങ്ങിയിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ റഷ്യ വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ മുതലെടുത്തത്. അമേരിക്കയുടെയും യൂറോപ്പിന്‍റെയും സമ്മർദം അവഗണിച്ചാണ് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. ഇതോടെ ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

Related Posts