ഇൻ്റർനെറ്റിൽ ഇന്ത്യ തിരഞ്ഞത്; ഐപിഎൽ, കോവിൻ, ടി20
2021 വിടവാങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ, ഗൂഗിൾ അതിൻ്റെ ഇയർ ഇൻ സെർച്ച് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ ട്രെൻഡിങ്ങ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഇവയാണ്: ഐപിഎൽ, കോവിൻ, ടി20, യൂറോ കപ്പ്, ടോക്യോ ഒളിമ്പിക്സ്. ഏറ്റവുമധികം സെർച്ച് ചെയ്ത സിനിമകൾ: ജയ് ഭീം, ഷേർഷാ, രാധേ, ബെൽ ബോട്ടം, എറ്റേണൽസ്.
ടോക്യോ ഒളിമ്പിക്സ്, ബ്ലാക്ക് ഫംഗസ്, അഫ്ഗാനിസ്താനിലെ സംഭവ വികാസങ്ങൾ, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് എന്നിവയാണ് വാർത്തകളിൽ മുന്നിലുള്ളത്. വ്യക്തിഗത പട്ടികയിൽ മുന്നിലുള്ളത് നീരജ് ചോപ്ര, ആര്യൻ ഖാൻ, ഷെഹ്നാസ് ഗിൽ, രാജ് കുന്ദ്ര, എലോൺ മസ്ക് എന്നിവരാണ്.