അഫ്ഗാനിസ്താന് 1 മില്യൺ ഡോസ് കോവാക്സിൻ നൽകാൻ ഇന്ത്യ

ഒരു മില്യൺ ഡോസ് വാക്സിൻ അഫ്ഗാനിസ്താന് നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിർമിക്കുന്ന തദ്ദേശീയ വാക്സിനായ കോവാക്സിനാണ് ഇന്ത്യ അഫ്ഗാനിസ്താന് കൈമാറുക.

5 ലക്ഷം ഡോസ് അടങ്ങിയ ആദ്യ ബാച്ച് ഇറാൻ എയർവേയ്സ് വഴിയാണ് കയറ്റി അയയ്ക്കുന്നത്. ഇത് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഇന്ന് എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി രണ്ടാം വാരം 5 ലക്ഷം ഡോസ് അടങ്ങിയ രണ്ടാം ബാച്ച് കയറ്റി അയയ്ക്കും.

സെപ്റ്റംബറിൽ താലിബാൻ അധികാരത്തിൽ എത്തിയതിനുശേഷം ആദ്യമായാണ് ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് വാക്സിൻ കയറ്റി അയയ്ക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ മൈത്രി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം നൽകുന്നത്.

Related Posts