ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് യു എ എയിലേക്ക്‌ മടങ്ങാം.

ദുബായ് താമസവിസക്കാർക്ക് മാത്രമാണ് അനുമതി.

ദുബായ്: ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. യു എ ഇയിലെ ട്രാവൽ ഏജൻസികളെ ഫ്ളൈ ദുബായ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു എ ഇയിൽ നിന്നും വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും മടങ്ങിവരാം. ദുബായ് താമസവിസക്കാർക്ക് മാത്രമാണ് അനുമതി.

അതേസമയം, വാക്സിൻ നില പോലും പരിഗണിക്കാതെ ഇന്ത്യയിൽനിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കൊവിഡ് ആർ ടി പി സി ആർ, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു.

Related Posts