അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

ഉക്രയ്ൻ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ. ഐ സി ജെ യിലെ ഇന്ത്യൻ ജഡ്ജി ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയാണ് റഷ്യക്കെതിരെ വോട്ട് ചെയ്തത്.

സർക്കാരിൻ്റെയും വിവിധ മിഷനുകളുടെയും പിന്തുണയോടെയാണ് ജസ്റ്റിസ് ഭണ്ഡാരി ഐ സി ജെ യിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്.റഷ്യയ്‌ക്കെതിരെയുള്ള വോട്ട് റഷ്യ- ഉക്രയ്‌ൻ പ്രശ്‌നത്തെ മുൻനിർത്തിയുള്ള ജസ്റ്റിസ് ഭണ്ഡാരിയുടെ സ്വതന്ത്ര നീക്കമാണെങ്കിലും വിവിധ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ സ്വീകരിച്ചു പോരുന്ന ഔദ്യോഗിക നിലപാടിൽ നിന്ന് വ്യത്യസ്തമാണ് എന്നത് ശ്രദ്ധേയമാണ്. സുരക്ഷാ കൗൺസിലിലും പൊതുസഭയിലും അടക്കം യു എൻ വേദികളിലെല്ലാം വിഷയം ചർച്ചയ്ക്കെടുക്കുമ്പോൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു പോരുന്നത്.

ഉക്രയ്നിലെ സൈനിക നടപടി ഉടൻ നിർത്താൻ അന്താരാഷ്ട്ര നീതിന്യായ കോടതി റഷ്യയോട് ആവശ്യപ്പെട്ടു. 13 പേർ ഐ സി ജെ യുടെ ആവശ്യത്തെ പിന്തുണച്ചപ്പോൾ രണ്ട് പേർ എതിർത്ത് വോട്ട് ചെയ്തു.

Related Posts