ഏഷ്യ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ
By NewsDesk
ദുബായ്: സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റതിന് പിന്നാലെ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബാക്കിയുള്ള രണ്ടു കളികളും ജയിക്കണം. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. രാത്രി 7.30നാണ് മത്സരം. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കേണ്ടതായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും ടീമിന് അത് പ്രയോജനപ്പെടുത്താനായില്ല.