ക്രിക്കറ്റിന്റെ മെക്കാ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോർഡ്സിൽ ഇന്ത്യക്ക് 151 റൺസിന്റെ തകർപ്പൻ ജയം.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 151 റൺസിന് തോൽപ്പിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. 272 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് ഓൾ ഔട്ടായി, നായകൻ ജോ റൂട്ട് 33 റൺസോടെ ടോപ് സ്കോറിംഗ് നേടി.
ഇംഗ്ലണ്ടിനെ പുറത്താക്കാൻ ഇന്ത്യക്ക് 60 ഓവറുകളുണ്ടായിരുന്നു, പേസർമാരുടെ സമഗ്രമായ പരിശ്രമത്തിലൂടെ ഈ ദൗത്യം സാധ്യമായി. അവസാന വിക്കറ്റ് ഉൾപ്പെടെ നാല് വിക്കറ്റുകളുമായി മുഹമ്മദ് സിറാജാണ് ബൗളർമാരുടെ നിരയിൽ ഏറെ തിളങ്ങിയത്.
നേരത്തെ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചേർന്ന് പുറത്താകാതെ 89 റൺസ് കൂട്ടുകെട്ടാണ് രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ ഡിക്ലയർ ചെയ്യുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റിന് 298 റൺസ് നേടി.
ആറ് വിക്കറ്റിന് 181 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് പന്തിനെ നേരത്തേ നഷ്ടമായെങ്കിലും ഷമിയും (56 നോട്ടൗട്ട്) ബുംറയും (34 നോട്ടൗട്ട്) ആതിഥേയരെ വെല്ലുവിളിക്കാൻ സെൻസേഷണൽ ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ട് ബൗളർമാരെ സമർത്ഥമായി നേരിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഷമിയുടെ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്.
ഇന്ത്യ: ഒന്നാം ഇന്നിങ്സ് 364 ഓൾ ഔട്ട്, രണ്ടാം ഇന്നിങ്സിൽ 109.3 ഓവറിൽ 298/8 ഡിക്ലയർ (ചേതേശ്വർ പൂജാര 45, അജിങ്ക്യ രഹാനെ 61, മുഹമ്മദ് ഷമി 56 നോട്ടൗട്ട്; മാർക്ക് വുഡ് 3/51)
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 51.5 ഓവറിൽ 391 ഓൾ ഔട്ട്, രണ്ടാം ഇന്നിങ്സ് 120ഓൾ ഔട്ട്,
(ജോ റൂട്ട് 33; ജസ്പ്രീത് ബുംറ 3/33, ഇശാന്ത് ശർമ്മ 2/13, മുഹമ്മദ് സിറാജ് 4/32).
അഞ്ചു ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ ടെസ്റ്റ് ജയത്തിലേക്ക് നീങ്ങിയ ഇന്ത്യയുടെ മുന്നിൽ മഴ തടമസമായെങ്കിൽ രണ്ടാം ടെസ്റ്റിലെ ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലെത്തി. മൂന്നാം ടെസ്റ്റ് ലീഡ്‌സിൽ നടക്കും.