ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ജയം
ഹാങ്ചോ: 2022 ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലദേശിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലെ പെനൽറ്റി കിക്കിലൂടെയാണ് ഛേത്രി ബംഗ്ലദേശ് ഗോൾവല കുലുക്കിയത്.
മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡയെ ബംഗ്ലദേശ് ക്യാപ്റ്റൻ റഹ്‌മത് വീഴ്ത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്ക് എടുത്ത ഇന്ത്യൻ നായകനു പിഴച്ചില്ല. മത്സരം അവസാനിക്കുന്നതുവരെ ലീഡ് നിലനിർത്തയതോടെ ജയം ഇന്ത്യയ്ക്കൊപ്പം.
ജയത്തോടെ ആദ്യ മത്സരത്തില്‍ ചൈനയോടേറ്റ കനത്ത തോല്‍വിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 5-1നാണ് ഇന്ത്യ ചൈനയോടെ തോറ്റത്. 24ന് മ്യാന്‍മറിനോടാണ് അടുത്തമത്സരം.