സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടി ഇന്ത്യ; ടീമിൽ നിർണായക മാറ്റം

മെൽബൺ: ടി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അഡലെയ്ഡ് ഓവലിലാണ് മത്സരം നടക്കുന്നത്. ഇന്ത്യ നേരത്തെ തന്നെ ലോകകപ്പ് സെമി ഉറപ്പിച്ചിരുന്നു. അപ്രധാന മത്സരമാണെങ്കിലും ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. ഇതോടെ ദിനേശ് കാർത്തിക് ടീമിൽ നിന്ന് പുറത്തായി. ഈ ലോകകപ്പിൽ പന്തിന് ലഭിക്കുന്ന ആ​ദ്യ അവസരമാണിത്.

Related Posts