കാഴ്ചപരിമിതരുടെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം; ജയം തുടർച്ചയായ മൂന്നാം വട്ടം

ബെംഗളൂരു: ബംഗ്ലാദേശിനെ തോൽപ്പിച്ച് കാഴ്ചപരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന ഫൈനലിൽ 120 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ തുടർച്ചയായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടി ഇന്ത്യൻ ടീം ചരിത്രം സൃഷ്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 277 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ 157 റൺസ് മാത്രമാണ് എടുത്തത്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, നേപ്പാൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളും ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ പങ്കെടുത്തു. നേരത്തെ 2012ലും 2017ലും ഇന്ത്യ കിരീടം നേടിയിരുന്നു.

Related Posts