കാര്യവട്ടത്ത് റെക്കോർഡ് ജയവുമായി ഇന്ത്യ; തകർന്നടിഞ്ഞ് ലങ്കൻ ബാറ്റിംഗ് നിര
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ഇന്ത്യൻ ബോളിങ്ങിനും ബാറ്റിംഗിനും മുൻപിൽ ശ്രീലങ്ക തകർന്നു തരിപ്പണമായപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരി. 317 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മൂന്നക്കംപോലും തികയ്ക്കുന്നതിനു മുൻപേ തകർന്നു. 2008 ജൂലൈയിൽ 290 റൺസിന് അയർലൻഡിനെ ന്യൂസീലൻഡ് തോൽപ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഈ റെക്കോർഡ് ഇന്ത്യൻ ടീം തിരുത്തി.