കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈറ്റ് ഇന്ത്യക്ക് നൽകുന്ന സഹായവുമായി 4-ആമത് കപ്പൽ മുംബൈയിൽ എത്തി .

ആകെ 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 2600 ഓക്സിജൻ സിലിണ്ടറുകളുമാണ് നിലവിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് .

കുവൈറ്റ് ഇന്ത്യക്ക് നൽകിയ മെഡിക്കൽ സഹായ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള എം വി ക്യാപ്റ്റൻ കട്ടൽമാൻ എന്ന കപ്പൽ മുംബൈയിലെ നവ ഷെവ തുറമുഖത്ത് എത്തി. 75 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 1000 ഓക്സിജൻ സിലിണ്ടറുകളുമുള്ള മൂന്ന് സെമിട്രെയ്‌ലറുകളുമാണ് മുംബൈയിൽ എത്തിയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കുന്നതിനായി കുവൈറ്റ് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പയിന്റെ ഭാഗമായി കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് മെഡിക്കൽ സഹായമെത്തിക്കുന്ന നാലാമത്തെ കപ്പലാണിത് .

ആകെ 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 2600 ഓക്സിജൻ സിലിണ്ടറുകളുമാണ് നിലവിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് . സർക്കാർ സഹായത്തിനു പുറമെ ഇന്ത്യൻ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന സഹായ സഹകരണങ്ങളും തുടർന്ന് വരുന്നു . കൂടാതെ 210 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും, 1200 ഓക്സിജൻ സിലിണ്ടറുകളും വഹിച്ചുകൊണ്ടുള്ള ഐ എൻ എസ് ശാർദൂൽ എന്ന കപ്പലും കുവൈറ്റിൽ നിന്ന് പുറപ്പെട്ടു .

Related Posts