ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് ഉപ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി


കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉപപ്രധാനമന്ത്രിയും കുവൈറ്റ് എണ്ണ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു. ഹൈഡ്രോകാർബണുകൾ, പുനരുപയോഗിക്കാവുന്ന ഊർജം, ഭക്ഷ്യസുരക്ഷ, പ്രവാസികാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ നടന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.