ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തി
കുവൈറ്റ് : ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് മുത്ലക് നാസർ അൽ-ഷോറാൻ -നുമായി കൂടിക്കാഴ്ച്ച നടത്തി. വിദേശ, ഉഭയകക്ഷി ബന്ധങ്ങൾ, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഇന്ത്യ - കുവൈറ്റ് സംയുക്ത വർക്കിംഗ് ഗ്രൂപ്പ്, വ്യാപാര നിക്ഷേപം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യ- ജിസിസി എഫ്ടിഎ സംബന്ധിച്ച വിഷയവും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളിലും ചർച്ചനടന്നു .