ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി

ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് സ്ഥാനപതി പറഞ്ഞു. അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചനക്കുറുപ്പിൽ രേഖപ്പെടുത്തി.

കുവൈറ്റിലെ മാധ്യമ രംഗത്ത് നിറസാന്നിധ്യമായിരുന്നു അന്തരിച്ച കോഴിക്കോട് സ്വദേശി ഗഫൂർ മൂടാടി (51) .

കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട് ഫോർ സയന്റിഫിക് റിസേർച്ചിൽ സീനിയർ ഫോട്ടോഗ്രാഫർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. മലയാള മനോരമയുടെ കുവൈറ്റിലെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

Related Posts