ഇന്ത്യൻ ആർട്ട്സ് ഫെഡറേഷൻ - കുവൈറ്റ് ഓണം ആഘോഷം സംഘടിപ്പിച്ചു.

കുവൈറ്റ്: ഇന്ത്യൻ ആർട്ട്സ് ഫെഡറേഷൻ (ഐ .എ .എഫ് )കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മെഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്നു. അത്തപൂക്കളമൊരുക്കി സർവ്വാഭരണ വിഭൂഷിതനായ മാവേലി മന്നന്റെ വരവോടെ പരിപാടികൾക്ക് തുടക്കമായി.

maveli

കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോക്ടർ അമീർ അഹ്‌മദ്‌ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്യൂച്ചർ ഐ തീയേറ്റർ ചെയർമാൻ ഷെമീജ് കുമാർ ഓണ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ലിയോ പൊന്നാട അണിയിച്ച് ഡോക്ടർ അമീറിനെ ആദരിച്ചു .കുട്ടികളുടെ കലാ പ്രകടനങ്ങൾ, വിവിധയിനം വിനോദമത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയായിരുന്നു മുഖ്യ പരിപാടികൾ.

pookalam 2023-09-23 at 11.08.41 AM.jpeg

കുവൈറ്റിന്റെ പ്രവാസ ഭൂമിയിൽ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സ്നിഗ്ധമായ വെളിച്ചം കെടാതെ സൂക്ഷിക്കുവാനും അത് വരും തലമുറയിലേക്ക് കൈമാറുവാനുമുള്ള മഹത്തായ ദൗത്യമാണ് ഇന്ത്യൻ ആർട്ട്സ് ഫെഡറേഷന്റെ അടിസ്ഥാന ലക്ഷ്യം എന്നും കുട്ടികളിലെ സർഗാത്മകമായ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിവിധ കർമ്മ പദ്ധതികൾ ഫെഡറേഷൻ ആരംഭിച്ചിട്ടുള്ളതായി അധ്യക്ഷ പ്രസംഗത്തിൽ ഷെറിൻ മാത്യു പറഞ്ഞു.

arts

സംഘടനയുടെ രാഷാധികാരി പ്രേമൻ ഇല്ലത്ത്, ലോക കേരള സഭാംഗം ഉണ്ണിമായ, വൈസ് പ്രസിഡന്റ് മുസാഫർ, ജോയിന്റ് സെക്രട്ടറി മുരളി, എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ലിജോ നന്ദി പറഞ്ഞു. കുവൈറ്റിലെ കലാസാംസകാരിക മേഖലകളിലെ നിരവധി പേർ സംബന്ധിച്ചു. കൺവീനേഴ്‌സ് ജിജോ ,ജിബി എന്നിവർ ഓണാഘോഷ പരിപാടികളുടെ ഏകോപനം നടത്തി.

Related Posts