ഇൻഡ്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ഡോ. ആര്യയെ സേവാഭാരതി സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കോതകുളം: ഇൻഡ്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR) പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്കും ദേശീയ തലത്തിൽ അഞ്ചാം റാങ്കും നേടിയ ഡോ. ആര്യയെ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. വിജയൻ കോതകുളത്തെ വീട്ടിൽ എത്തി ആദരിച്ചു. സംസ്ഥാന സെക്രട്ടറി പി ആർ സജീവൻ, ജില്ലാ ട്രഷറർ സതീഷ് ചന്ദ്രൻ മാസ്റ്റർ, സേവാഭാരതി വലപ്പാട് പഞ്ചായത്ത് ഭാരവാഹികളും സാന്നിഹിതരായിരുന്നു.

Related Posts