ധോനിയുടെ മുഖം ക്രോപ് ചെയ്‌തെന്ന് ആരാധകന്‍; കിടിലൻ മറുപടിയുമായി ഹര്‍ഭജന്‍ സിങ്
2007ലെ ട്വന്റി20 യിൽ ഇന്ത്യ ലോക കിരീടം നേടിയതിന്റെ 14ാം വാര്‍ഷികത്തില്‍ കിരീട ജയം ആഘോഷിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമത്തിലൂടെ ഹർഭജൻ സിങ് പങ്കുവെച്ചിരുന്നു. ഒരു ഭാഗം ട്രോഫി സ്റ്റിക്കർ വെച്ച് മറച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഇത് ചൂണ്ടി എത്തിയ ആരാധകന്റെ വായടപ്പിച്ചുകൊണ്ടാണ് മറുപടിയുമായി ഹര്‍ഭജന്‍ രംഗത്തെത്തിയത്.
നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ഭയത്തേക്കാള്‍ ശക്തമാകുമ്പോള്‍ നിങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകും എന്ന കുറിപ്പോടെയാണ് ഹര്‍ഭജന്‍ ട്വന്റി20 ലോക കിരീട ജയം ആഘോഷിക്കുന്ന ഫോട്ടോ പങ്കുവെച്ചത്. ഹര്‍ഭജന്‍ സ്റ്റിക്കർ വെച്ച് മറച്ച ഭാഗം ചൂണ്ടിക്കാട്ടികൊണ്ട് ധോനിയുടെ മുഖം ക്രോപ്പ് ചെയ്തത് നന്നായി എന്നാണ് ആരാധകന്‍ പറഞ്ഞത്.
ഞാന്‍ ക്രോപ് ചെയ്ത ഭാഗത്ത് കാണുന്നത് എന്താണോ അത് നീ നക്കിക്കോ എന്നായിരുന്നു പരിഹാസവുമായി എത്തിയ ആരാധകന് ഹര്‍ഭജന്‍ നല്‍കിയ മറുപടി. വീഡിയോ ഗ്രാഫറുടെ പിന്‍ഭാഗമാണ് സ്‌മൈലി വെച്ച് മറക്കാന്‍ ഹര്‍ഭജന്‍ ശ്രമിച്ചത്. ഹര്‍ഭജന്റെ മറുപടി വന്നതോടെ ആരാധകന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.