വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്ക്
By NewsDesk
റൂർക്കി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. താരം തന്നെയാണ് അപകടം നടന്ന സമയത്ത് വാഹനമോടിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ കത്തി നശിച്ചു.