ഗാന്ധി ജയന്തി ആഘോഷിച്ച് കുവൈറ്റ് ഇന്ത്യൻ എംബസ്സി
കുവൈറ്റ്: കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. എംബസ്സി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ സ്ഥാനപതി സിബി ജോർജ് പുഷ്പ്പാർച്ചനനടത്തി. ലോകം ആരാധിക്കുന്ന മഹത് വ്യക്തിത്വത്തിന്റെ ഓർമ്മകളും അദ്ദേഹം പകർന്നു നൽകിയ ആശയങ്ങളും എല്ലാ കാലത്തും ഇന്ത്യക്കാർക്ക് ഉർജ്ജമായിരിക്കുമെന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിബി ജോർജ് പറഞ്ഞു. എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് പങ്കെടുത്തത്. വിർച്വൽ ആയും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. വള്ളത്തോളിന്റെ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള കൃതിയെ ആസ്പദമാക്കിയുള്ള കേരളനടനം, ഓപ്പൺ ക്വിസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. മഹാത്മാവിനോടുള്ള ആദരവ് അർപ്പിച്ചു എംബസ്സിയിൽ എത്തിയ എല്ലാവരും ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി.