'ലോക സൈക്കിൾ ദിനം' ആഘോഷിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി
കുവൈറ്റ് : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെയും 'ആസാദി കാ അമൃത് മഹോത്സവ്' ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 -ആം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ലോക സൈക്കിൾ ദിനത്തോട് അനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി സൈക്കിൾ റാലി സംഘടിപ്പിച്ചു. ലാളിത്യം, , വിശ്വാസ്യത, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ എന്നിവക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം കാണിക്കുന്നതിനാണ് റാലി സംഘടിപ്പിച്ചത്
ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം റാലി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിബി ജോർജ്ജ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിരവധി നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൈക്കിൾ റാലിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള സൈക്കിൾ പ്രേമികൾ സൈക്കിൾ റാലിയിൽ കുവൈറ്റിലെ ടീം ഇന്ത്യയ്‌ക്കൊപ്പം ചേർന്നു.
2022 ജൂൺ 5 മുതൽ 9 വരെയുള്ള ഇന്ത്യൻ പരിസ്ഥിതി വാരത്തിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചത് - കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, ഇന്ത്യയിലെ സസ്യജന്തുജാലങ്ങളെ ഉയർത്തിക്കാട്ടുന്നതിനും, ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിനുമുള്ള അവസരമായും വൃക്ഷത്തോട്ടങ്ങൾ, ഔഷധസസ്യങ്ങൾ ,നദികളും ദ്വീപുകളും തുടങ്ങി നിരവധി വിഷയങ്ങൾ വാരാഘോഷത്തിൽ പരാമർശിക്കപ്പെടും . ക്വിസ് മത്സരം , പെയിന്റിംഗ് & ഡ്രോയിംഗ് മത്സരം, വെർച്വൽ അവതരണങ്ങൾ തുടങ്ങിയവയും തുടർന്ന് 2022 ജൂൺ 9-ന് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഉൾപ്പെടെയുള്ള ഗ്രാൻഡ് ഫിനാലെയും വാരാഘോഷത്തിന്റെ ഭാഗമായി നടക്കും .