പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ പ്രവാസി സമൂഹത്തെ ക്ഷണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസ്സി


കുവൈറ്റ് : 2023 ജനുവരി 08 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് (PBD)-2023-ൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും കുവൈറ്റിലെ എല്ലാ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളെയും അവരുടെ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി, കുവൈറ്റ് ചാൻസറി മേധാവി ഡോ വിനോദ് ഗെയ്ക്ക്വാദ് വാർത്താകുറിപ്പിൽ അറിയിച്ചു. ഓരോ അസോസിയേഷനിൽ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
