ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ടുകൾ പുതുക്കി നൽകുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

റിയാദ്: സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്ക് 5 വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളെ പാസ്പോർട്ട് പുതുക്കാൻ പുറംകരാർ ഏജൻസിയായ വി എഫ് എസ് സെന്ററുകൾ അനുവദിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഇക്കാര്യ അറിയിച്ചത്.

ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാൻ വി എഫ് എസ് സെൻസറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അത്തരം പ്രവാസികൾ അവരുടെ സ്പോൺസറുടെ യോ കമ്പനിയുടെയോ ' ഇഖാമ പിന്നീട് പുതുക്കികൊടുക്കാം' എന്ന് ഉറപ്പ് നൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ 5 വർഷം കാലാവധിയുള്ള ഒരു താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്നും, പിന്നീട് ഇഖാമ പുതുക്കിയാൽ ഇവർക്ക് 10 വർഷം കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാം എന്നും എംബസി വ്യക്തമാക്കി.

Related Posts