ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റും ക്ഷേമവും എന്ന വിഷയത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺഹൗസ് സംഘടിപ്പിച്ചു
കുവൈറ്റിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ചും ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിലെ വിവരങ്ങളും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആമുഖ പ്രസംഗത്തിൽ വിശദീകരിച്ചു.
2021 ജൂണിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ കുവൈറ്റ് സന്ദർശന വേളയിൽ ആണ് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ സഹകരണത്തിനായി ഇന്ത്യയും കുവൈത്തും തമ്മിൽ ഞങ്ങൾ ധാരണാപത്രം ഒപ്പുവച്ചത്.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ സഹകരണത്തിനായി ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ആദ്യ ധാരണാപത്രമാണിത്. തൊഴിലുടമയുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങളും ബാധ്യതകളും ഉറപ്പാക്കുന്ന തൊഴിൽ കരാറാണിത് .
ഗാർഹിക തൊഴിലാളികൾക്ക് 24 മണിക്കൂർ സഹായത്തിനുള്ള സംവിധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം അറിയിച്ചു. ആനുകാലിക അവലോകനത്തിനും മൂല്യനിർണ്ണയത്തിനുമായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനും വാർഷിക യോഗങ്ങൾ നടത്തുന്നതിനും ധാരണാപത്രം നടപ്പിലാക്കുന്നത് പിന്തുടരുന്നതിനും കരാർ വ്യവസ്ഥ ചെയ്യുന്നു. എല്ലാ ECR വിഭാഗത്തിലുള്ള ഗാർഹിക സേവന തൊഴിലാളികൾക്കും എംബസി സാക്ഷ്യപ്പെടുത്തുന്ന ഒരു തൊഴിൽ കരാർ നിലവിലുണ്ട് അത് ഇപ്പോൾ എല്ലാ ഗാർഹിക സേവന തൊഴിലാളികൾക്കും നിർബന്ധമാണ്.
സമീപ ആഴ്ചകളിൽ, ഗാർഹിക തൊഴിലാളികൾ എംബസി സന്ദർശിക്കുന്ന കേസുകളുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട് , അഭയകേന്ദ്രത്തിലെ സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണവും പലമടങ്ങ് വർദ്ധിച്ചു. ഇവരിൽ ഭൂരിഭാഗവും ഈ വർഷം പുതുതായി എത്തിയവരാണ്. കഴിഞ്ഞ വർഷംശരാശരി പതിനഞ്ചും ഇരുപതും പേർ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നു, അത് ഇപ്പോൾ എൺപതോളം സ്ത്രീ തൊഴിലാളികളും ഇരുപതിലധികം പുരുഷ തൊഴിലാളികളും ഉൾപ്പെടെ നൂറിലധികം വീട്ടുജോലിക്കാരായി വർദ്ധിച്ചു എന്നും സ്ഥാനപതി അറിയിച്ചു . അഭയകേന്ദ്രത്തിലുള്ളവർക്ക് ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കൽ വൈദ്യസഹായം ഉൾപ്പെടെ എല്ലാ സഹായവും നൽകുന്നുണ്ട്. ഞാൻ നേരിട്ട് അഭയകേന്ദ്രം സന്ദർശിക്കുകയും അഭയകേന്ദ്രത്തിലെ ഓരോ ഇന്ത്യൻ സ്ത്രീ-പുരുഷ തൊഴിലാളികളെയും കാണുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, എല്ലാവരെയും വരും ആഴ്ചകളിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും അദ്ധേഹം അറിയിച്ചു
അഭയകേന്ദ്രത്തിലെ ഏറ്റവും കൂടുതൽ സ്ത്രീ ഗാർഹിക തൊഴിലാളികൾ കേരളത്തിൽ നിന്നുള്ളവരാണ്, ഇവരെല്ലാം അനധികൃത മാർഗങ്ങളിലൂടെ മൂന്നാം രാജ്യങ്ങളിലേക്കും പിന്നീട് കുവൈറ്റിലേക്കും ടൂറിസ്റ്റ് വിസയിൽ എത്തിയവരാണ്. ഏറ്റവുമധികം പേർ നേരത്തെ ആന്ധ്രാപ്രദേശിൽ നിന്നായിരുന്നുവെങ്കിലും ഇപ്പോൾ കൂടുതലും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ രണ്ട് വർഷമായി ഓപ്പൺ ഹൗസുകളിലും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലും, കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് ശരിയായ ചാനൽ പിന്തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിയമവിരുദ്ധമായ ഏജന്റുമാരെയും ഇടനിലക്കാരെയും പ്രോത്സാഹിപ്പിക്കരുത്. പല അനധികൃത ഇടനിലക്കാരെയും പിടികൂടി നാടുകടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു, ചിലർ ഒളിവിൽ കഴിയുമ്പോൾ. തൊഴിൽ കരാറുകളുള്ള ശരിയായ മാർഗങ്ങളിലൂടെ ജോലിക്കായി കുവൈറ്റിലേക്ക് പോകണമെന്ന് നാട്ടിലുള്ള ആളുകൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിനു എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു
ജോലിക്കായി കുവൈറ്റിലേക്ക് പോകുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയിൽ അവബോധം സൃഷ്ടിക്കുന്നതിന് സമൂഹത്തിന്റെ പിന്തുണ തേടുന്നതിനാണ് ഗാർഹിക തൊഴിലാളി ക്ഷേമത്തെക്കുറിച്ചുള്ള ഈ ഓപ്പൺ ഹൗസ് പ്രധാനമായും ലക്ഷ്യമിടുന്നെതെന്നും . തൊഴിൽ കരാർ ഉൾപ്പെടെയുള്ള കൃത്യമായ രേഖകളുമായി എപ്പോഴും യാത്ര ചെയ്യുക. ഇടനിലക്കാരെയോ അനധികൃത ഏജന്റുമാരെയോ പ്രോത്സാഹിപ്പിക്കുകയോ ആശ്രയിക്കുകയോ ചെയ്യരുത്. കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഏതെങ്കിലും ഇടനിലക്കാർ നിങ്ങളെ സമീപിച്ചാൽ ഉടൻ ഇന്ത്യയിലെയും കുവൈറ്റിലെയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഓർമിപ്പിച്ചു.