അതിർത്തി കടന്നുള്ള പ്രണയം സത്യമായിരുന്നു ; എന്നാൽ വിധിയുടെ വിളയാട്ടം ആ സത്യത്തിനു തിരശീലയിട്ടു .

കുവൈറ്റിൽ ജോലിക്കായെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയുമായി പ്രണയത്തിലായി ഇന്ത്യയിൽ എത്തിയ എത്യോപ്യൻ യുവതി തിരികെ എത്യോപ്യയിലേക്ക് മടങ്ങി . പ്രണയ പരാജയമല്ല ഈ മടക്കയാത്രയ്ക്ക് കാരണം .

കുവൈറ്റിൽ ജോലിക്കായെത്തിയ എത്യോപ്യൻ സ്വദേശിനി ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയുമായി പ്രണയത്തിൽ ആയി , 2015 -ൽ വിവാഹ വാഗ്ദാനം നൽകിയ ഇന്ത്യക്കാരനൊപ്പം കഡപ്പയിൽ എത്തിയ എത്യോപ്യൻ സ്വദേശിനി അവിടെ വാടകവീട്ടിൽ താമസമാക്കി .

എങ്കിലും സാമ്പത്തിക പ്രതിസന്ധികളും , കുടുംബത്തിന്റെ ഉത്തരവാദിത്വനിർവഹണത്തിന്റെയും ഭാഗമായി ഇന്ത്യൻ യുവാവ് കുവൈറ്റിൽ തിരികെ ജോലിയിൽ പ്രവേശിച്ചു . നല്ല രീതിയിൽ തന്നെ അവരുടെ കാര്യങ്ങൾമുന്നോട്ടു പോയി തുടങ്ങി . എന്നാൽ നിർഭാഗ്യവശാൽ കഴിഞ്ഞ വർഷം മാർച്ചിൽ കുവൈറ്റിൽ ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു.

എത്യോപ്യൻ സ്ത്രീ അവളെ പരിപാലിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ എത്തിച്ചേർന്നു . വിസയുടെ കാലാവധി കഴിഞ്ഞതും , ഭക്ഷണത്തിന് പണമില്ലാത്തതുമായ സാഹചര്യം സംജാതമായി . ചില സുമനസ്സുകളുടെ ഇടപെടൽ മൂലം സ്ത്രീയെ കഡപ്പയിലെ വിദേശ രജിസ്ട്രേഷൻ ഓഫീസിലെ സ്പെഷ്യൽ ബ്രാഞ്ചിൽ എത്തിച്ചു .

ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം പങ്കാളിയുടെ മാതാപിതാക്കൾ അവർക്ക് അഭയം നൽകി അതോടൊപ്പം സുരക്ഷിതമായി എത്യോപ്യയിലേക്ക് അയയ്ക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കടപ്പ പോലീസ് എസ് പി ഉറപ്പുവരുത്തി. എംബസികൾ തമ്മിലുള്ള ആശയവിനിമയവും , യാത്രക്കുള്ള നടപടികളും നടക്കുന്നതിനിടയിൽ കൊവിഡ് ബാധിത ആയെങ്കിലും അവർക്ക് നല്ല ചികിത്സ ഉറപ്പാക്കുന്നതിൽ

പ്രാദേശിക ഭരണകൂടം ശ്രദ്ധ ചെലുത്തി . കൊവിഡ് മുക്ത ആയതിനു ശേഷം എമർജൻസി ട്രാവൽ ഡോക്യുമെന്റ് തയ്യാറാക്കി സഹായിയോടൊപ്പം ട്രെയിനിൽ മുംബയിലെത്തി അവിടന്ന് വിമാനമാർഗം എത്യോപിയയിൽ എത്തി കുടുംബവുമായി ഒരിക്കൽക്കൂടി ഒത്തു ചേർന്നു .

Related Posts