ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് - ഫ്ലോറെൻസ്ഫിയസ്റ്റ 22 - സമാപിച്ചു

ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക് ) ഫ്ലോറെൻസ്ഫിയസ്റ്റ 22 എന്ന പേരിൽ സംഘടിപ്പിച്ച മൂന്ന് മാസക്കാലം നീണ്ടുനിന്ന നഴ്സസ് ദിനാഘോഷങ്ങൾക്ക് സമാപനമായി .

കുവൈറ്റ് : അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു കുവൈത്തിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക് ) മൂന്ന് മാസക്കാലം നീണ്ടുനിന്ന നഴ്സസ് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. നഴ്സിങ്ങ്‌ സേവനത്തിന്റെ പ്രസക്തി പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുക, നഴ്സുമാരുടെ ആത്മവിശ്വാസവും കരുത്തും വർധിപ്പിക്കുകതുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ വിപുലമായ രീതിയിൽ ആഘോഷങ്ങൾ നടത്തിയത്‌. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറെൻസ് നെറ്റിൻഗേലിന്റെ സ്മരണയിൽചരിത്രത്തിൽ ആദ്യമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ നഴ്സുമാരെ വെർച്വൽ പ്ലാറ്റ്ഫോമിൽ അണിനിരത്തി. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി എൻ എ ഐ) പ്രസിഡണ്ട് ഡോക്ടർ റോയ്കെ ജോർജ് ഉദ്ഘാടനം നിർവഹിച്ചു . ഇൻഫോക് പ്രസിഡണ്ട് ബിബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഇൻഫോക് സെക്രട്ടറി രാജലക്ഷ്മി സ്വാഗതം പറഞ്ഞു. ലുലു എക്സ്ചേഞ്ച് കുവൈറ്റ് ജനറൽമാനേജർ ഷൈജു മോഹൻ ദാസ് , ജോയ് ആലുക്കാസ് കുവൈറ്റ് മാനേജർ വിനോദ്‌ പി എൻ , ആർ ഇജി ഇമ്മിഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ മാനേജിങ് പാർട്ണർ അജ്മൽ സമദ്, ഇൻഫോക് കോർകമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, പ്രോഗ്രാം കൺവീനർ സിജോ കുഞ്ഞുകുഞ്ഞു, ഫ്ലോറെൻസ്ഫിയസ്റ്റ 22 കൺവീനർ ജെൽജോ തുടങ്ങിയവർ ആശംസകൾ നേർന്നു .ഇൻഫോക് കോർ കമ്മിറ്റി അംഗം ഗിരീഷ് അംഗങ്ങളുടെ കുട്ടികൾക്കായി സംഘടിപ്പിച്ച മെറിറ്റോറിയൽഅവാർഡ് പ്രഖ്യാപനം നടത്തി. ജാബർ ഹോസ്പിറ്റലിലിലെ ഇൻഫോക് യൂണിറ്റിന്റെ ആദ്യമെമ്പർഷിപ് ഇൻഫോക് പ്രസിഡണ്ട് ബിബിൻ ജോർജ് അനുരാജിന് ഐഡി കാർഡ് നൽകി നിർവഹിച്ചു . ഇന്റർനാഷണൽ നഴ്സസ് ദിനമായ മെയ് 12 നു ആരംഭിച്ച ആഘോഷങ്ങളുടെഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ നഴ്സുമാർപങ്കെടുത്തു.

Related Posts