ഇന്ത്യൻ ഓഹരി വിപണികൾക്ക് തിരിച്ചടി

മുംബൈ: ഇന്നത്തെ പ്രീ സെഷനിലും ഇന്ത്യൻ ഓഹരി വിപണികൾക്ക് തിരിച്ചടി. ഏഷ്യൻ വിപണികളിലെല്ലാം ഇടിവ്. സെൻസെക്സ് 370 പോയിന്റ് ഇടിഞ്ഞപ്പോൾ, നിഫ്റ്റി വീണ്ടും താഴേക്ക് പോയി 17610 ലാണ് വ്യാപാരം തുടങ്ങിയത്. അമേരിക്കൻ ഓഹരി വിപണികളിലെ വിൽപന സമ്മർദ്ദമാണ് ഇന്നത്തെ ഇടിവിന് കാരണം.

എല്ലാ നിക്ഷേപകരും റിലയൻസ് ഇന്റസ്ട്രീസിന്റെ സെപ്തംബർ - ഡിസംബർ പാദവാർഷിക ഫലം വരാനുള്ള കാത്തിരിപ്പിലാണ്. തുടർച്ചയായി മൂന്ന് ദിവസവും നഷ്ടം നേരിട്ടതോടെ ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയിരുന്നു.

ടെക്നോളജി സ്റ്റോക്കുകൾ ഇടിവ് തുടരുകയും റിലയൻസ് ഇൻഡസ്ട്രീസിനുണ്ടായ മൂല്യ ഇടിവുമെല്ലാം ഇന്നലെ ഓഹരി സൂചികകളുടെ പിന്നോട്ട് പോക്കിന് കാരണമായി.സെൻസെക്‌സ് 59464.62 പോയിന്റിലാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 17757 പോയിന്റിലാണ്.

Related Posts