നേപ്പാളിലേക്ക് ഇന്ത്യന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി
1937 ല്‍ ബ്രിട്ടീഷുകാരാണ് ആദ്യമായി ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് സര്‍വീസ് ആംഭിച്ചത്. പിന്നീട് 2001 ലെ പ്രളയത്തിന് പിന്നാലെ ട്രയിന്‍ സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു.
യനഗര്‍ – കുര്‍ത്ത ക്രോസ് ബോര്‍ഡര്‍ റെയില്‍വേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയില്‍വേ സര്‍വീസായി മാറും. 35 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന ഈ സര്‍വീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുര്‍ത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. എട്ട് സ്റ്റേഷനുകളിലൂടെ 47 റോഡ് ക്രോസിംഗുകള്‍, 15 പ്രധാനപ്പെട്ട പാലങ്ങള്‍, 127 ചെറിയ പാലങ്ങള്‍ എന്നിവ കടന്നാണ് ട്രെയിന്‍ നേപ്പാളില്‍ എത്തുന്നത്. 1000 രൂപ മുതലാകും ട്രയിന്‍ ടിക്കറ്റ് വില ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്ന് മണിക്കൂറിലേറെ സമയമെടുത്താകും ട്രെയിന്‍ നേപ്പാളില്‍ എത്തുക.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക. ഇനി സാധാരണ യാത്രകള്‍ക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമെല്ലാം ഇന്ത്യക്കാര്‍ക്ക് ഈ തീവണ്ടി സര്‍വീസിനെ ആശ്രയിക്കാന്‍ സാധിക്കും.