യു എ ഇ അനുവദിച്ച താമസ- തൊഴിൽ- സന്ദർശക വിസകൾ ഉള്ളവർക്കാണ് ഷാർജ, റാസ്സൽഖൈമ വിമാനത്താവളം വഴി യു എ ഇയിലെത്താൻ കഴിയുക.
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാം.
ദുബായ്: യു എ ഇ അടുത്തിടെ അനുവദിച്ച താമസ- തൊഴിൽ- സന്ദർശക വിസകൾ ഉള്ളവർക്ക് ഷാർജയിലേക്കും റാസ്സൽഖൈമയിലേക്കും യാത്രചെയ്യാമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു.ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്കും എല്ലാത്തരം എൻട്രി പെർമിറ്റുള്ളവർക്കുമാണ് ഷാർജ, റാസ്സൽഖൈമ വിമാനത്താവളം വഴി യു എ ഇയിലെത്താൻ കഴിയുക.
എയർ അറേബ്യയും എയർ ഇന്ത്യ എക്സ്പ്രസ്സുമാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിനുകളിലൊന്നിന്റെ രണ്ട് ഡോസും എടുത്തിരിക്കണം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.
ദുബായ് താമസവിസക്കാർ ജി ഡി ആർ എഫ് എയിൽ നിന്ന് റിട്ടേൺ പെർമിറ്റ് വാങ്ങിയിരിക്കണം. മറ്റ് എമിറേറ്റുകാർ ഐ സി എ അനുമതിയും നേടിയിരിക്കണം. സന്ദർശക വിസക്കാർ ഐ സി എ പോർട്ടലിൽ രജിസ്റ്റർ അറൈവലിൽ വിവരങ്ങൾ രേഖപെടുത്തണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 48 മണിക്കൂർ മുമ്പുള്ള പി സി ആർ പരിശോധനയോ വിമാനത്താവളത്തിൽവെച്ചുള്ള റാപ്പിഡ് പി സി ആർ പരിശോധനയോ ആവശ്യമില്ല.
സന്ദർശക വിസയിൽ ദുബായിലെത്താൻ ഐ സി എ, ജി ഡി ആർ എഫ് എ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി. ദുബായിലെത്താൻ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമല്ല.