ഇന്ത്യയുടെ ഷൂട്ടർ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം.
ടോക്യോ: പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്‌രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി. പാരാലിമ്പിക്സിൽ ഇന്ത്യയുടെ എട്ടാം മെഡലും ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലും കൂടിയാണിത്.
യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. 216.8 പോയന്റുകളുമായാണ് സിങ്‌രാജിന്റെ നേട്ടം.
പാരാലിമ്പിക്സ് റെക്കോഡോടെ നിലവിലെ ചാമ്പ്യൻ ചൈനയുടെ ചാവോ യാങ് (237.9) സ്വർണവും, ഹുവാങ് സിങ് (237.5) വെള്ളി മെഡലും സ്വന്തമാക്കി.യോഗ്യതാ റൗണ്ടിൽ 135.8 പോയന്റുമായി ഒന്നാം സ്ഥാനക്കാരനായ ഇന്ത്യയുടെ മനീഷ് നർവാളിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ടോക്യോ പാരാലിമ്പിക്സിൽ ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം എട്ടായി. 2016-ൽ റിയോയിൽ നേടിയതിന്റെ ഇരട്ടി മെഡൽ നേട്ടം.