ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം; എതിരാളികള്‍ ദക്ഷിണാഫ്രിക്ക

പെര്‍ത്ത്: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ. ആദ്യമത്സരങ്ങളിൽ പാകിസ്ഥാനെയും ഹോളണ്ടിനെയും തോൽപ്പിച്ച ഇന്ത്യ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ 104 റൺസിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്കയും മോശമല്ല. മഴ ഇല്ലായിരുന്നെങ്കിൽ സിംബാബ്‌വേയ്ക്കെതിരായ മത്സരത്തിൽ ജയിക്കുമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കൊപ്പം പോയിന്‍റ് ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ പരമ്പരാഗതമായി നടന്നിരുന്നത് പെർത്തിലെ വാക്ക ഗ്രൗണ്ടിലാണ്. പെർത്തിലെ പുതുതായി നിർമ്മിച്ച ഓപ്ടസ് സ്റ്റേഡിയത്തിലാണ് ഇപ്പോൾ മത്സരങ്ങൾ നടക്കുന്നത്. കാഗിസോ റബാഡയും ആന്റിച്ച് നോര്‍ക്യയും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളിയാകും. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം കരുതലോടെ കളിക്കേണ്ടി വരും.

Related Posts