അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപ്പൊട്ടലെന്ന് സൂചന;ചാലക്കുടികപ്പത്തോട് കരകവിഞ്ഞു
By NewsDesk
ചാലക്കുടി: അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപ്പൊട്ടലെന്ന് സൂചന. ചാലക്കുടി പരിയാരത്ത് ഇന്ന് വെളുപ്പിന് കപ്പത്തോട് കരകവിഞ്ഞു. നിരവധി വീടുകളിൽ വെള്ളം കയറി. പണ്ടാരംപാറ മേഖലയിൽ നിന്നുമാണ് വെള്ളം കുത്തിയൊലിച്ചു വന്നത്. ഇതുമൂലം മോതിരക്കണ്ണി, കുറ്റിച്ചിറ റോഡിൽ ഗതാഗതം തടസപ്പെട്ടു.